തൃപ്പൂണിത്തുറ: നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് വീടു നിർമ്മിച്ച് കരമടയ്ക്കുന്നവരെ റവന്യൂ വകുപ്പ് അകാരണമായി കഷ്ടപ്പെടുത്തുകയാണെന്ന് ട്രൂറ വനിതാ വേദി എരൂർ മേഖലാ സമ്മേളനം കുറ്റപ്പെടുത്തി.
പല സ്ഥലങ്ങളും സ്ത്രീകളുടെ പേരിലായതിനാൽ സ്ത്രീകൾ തന്നെ അപേക്ഷയുമായി റവന്യു ഓഫീസുകൾ എത്തണം. വയോജനങ്ങളായ സ്ത്രീകൾ പോലും ഫോർട്ടുകൊച്ചി ആർ.ഡി.ഒ, താലൂക്ക് വില്ലേജ് ഓഫീസുകളും കൃഷി ഭവനും പല തവണ കയറി ഇറങ്ങേണ്ട സ്ഥിതിയാണ്. വനിതാവേദി എരൂർ മേഖലാ പ്രസിഡന്റ് രുഗ്മിണി നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക സമ്മേളനം ട്രൂറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി അംബിക സോമൻ, സിന്ധുദാസ്, ലളിതാ ദേവി, കൗൺസിലർ സബിതാ ജയൻ, ലീലാ രാമമൂർത്തി, ട്രൂറ കൺവീനർ വി.സി ജയേന്ദ്രൻ, എസ്.കെ. ജോയി, എ. മാധവൻകുട്ടി, സേതുമാധവൻ മൂലേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി രുഗ്മിണി നായർ (പ്രസിഡന്റ്), അംബികാ സോമൻ (സെക്രട്ടറി), ലളിതാ ദേവി (ട്രഷറർ), സുലോചന സന്തോഷ്, ഗിരജാ മുകുന്ദൻ, ദേവീ സോമൻ( വൈസ് പ്രസിഡന്റുമാർ) രാജമല്ലിക, ഉഷ രാമനുണ്ണി, കുഞ്ഞുമോൾ ( ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.