ഫോർട്ട് കൊച്ചി: ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഗാല ഡി ഫോർട്ട്കൊച്ചിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സസമ്മേളനത്തിൽ പറ‌ഞ്ഞു. 22 ന് വൈകിട്ട് ഏഴിന് വെളി ഗ്രൗണ്ടിൽ 30 അടി ഉയരമുള്ള ആകാശവിളക്ക് ഉയരും. 23 ന് പകൽ അഞ്ചിന് ഫോർട്ട് കൊച്ചി ബിഷപ്പ് ഹൗസിന് മുന്നിൽ നിന്ന് വെളിഗ്രൗണ്ടി ലേക്ക് സാന്റാക്ലോസ് അണിനിരക്കുന്ന റാലി, തുടർന്ന് ആഘോഷങ്ങൾക്ക് പങ്കെടുക്കാൻ എത്തുന്നവർക്ക് സെൽഫി പോയിന്റിന്റെ ഉദ്ഘാടനം വെളിഗ്രൗണ്ടിൽ നടക്കും.27 മുതൽ 30 വരെ ഓൾ കേരള ഫ്ളഡ് ലൈറ്റ് സെവൻസ് ഫുട്ബാൾ മത്സരം എന്നിവ നടക്കും. ചെയർമാൻ വി.ജെ. ആൻസി, ജനറൽ കൺവീനർ എൻ. ജെ.അലോഷി, എസ്. സന്തോഷ് കുമാർ, കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.