
കൂത്താട്ടുകുളം: കെ.എസ്.കെ.ടി.യു കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പട്ടയം ഇല്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകുക, അനധികൃത പാറപൊട്ടിക്കലും മണ്ണെടുപ്പും തടയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
യൂണിയൻ സംസ്ഥാന ട്രഷറർ സി.ബി. ദേവദർശൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഫെബീഷ് ജോർജ് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി സി.എൻ. പ്രഭകുമാർ, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് സണ്ണി കുര്യാക്കോസ്, എം.എം. ജോസഫ്, ബിന്ദു തങ്കൻ, നഗരസഭാദ്ധ്യക്ഷ വിജയാശിവൻ,ബെന്നി മാത്യു, എം. എം. ഗോപി, അനിൽ കരുണാകരൻ, സുമ വിശ്വംഭരൻ എന്നിവർ സംസാരിച്ചു.