കൊച്ചി: ക്രിസ്മസും പുതുവത്സരവും ലക്ഷ്യമിട്ടുള്ള ലഹരിവില്പനയും അനധികൃത മദ്യക്കച്ചവടവും തടയാൻ എക്സൈസ് സ്ട്രൈക്കിംഗ് ഫോഴ്സ് ഇറങ്ങുന്നു. ജില്ലയെ മൂന്ന് മേഖലകളായി തിരിച്ചാണ് പരിശോധന. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ നേതൃത്വം നൽകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ടീമാണിത്.
സംയുക്ത പരിശോധനയ്ക്ക് പുറമെയാണിത്. ഇതോടൊപ്പം ഹൈവേ പട്രോളിംഗും ഡി.ജെ പാർട്ടികളിലെ പരിശോധനകളും ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു. പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി എക്സൈസ് കൺട്രോൾ റൂം തുറന്നു; നമ്പർ: 0484-2390657
മദ്യ-മയക്കുമരുന്ന് മാഫിയകളെ നിരീക്ഷിക്കാൻ ഷാഡോ എക്‌സൈസ്, എക്‌സൈസ് ഇന്റലിജൻസ് എന്നിവയെയും വിന്യസിച്ചിട്ടുണ്ട്. സംയുക്ത പരിശോധന, കരുതൽ തടങ്കൽ എന്നിവയും ശക്തമാക്കും.
ആലുവ മേഖല
നോർത്ത് പറവൂർ, വരാപ്പുഴ, ആലുവ, പെരുമ്പാവൂർ, മാമല, കാലടി, അങ്കമാലി
കോതമംഗലം മേഖല
മൂവാറ്റുപുഴ, പിറവം, കോതമംഗലം, കുട്ടമ്പുഴ
കൊച്ചി മേഖല
ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, ഞാറയ്ക്കൽ, എറണാകുളം, തൃപ്പൂണിത്തുറ
എക്‌സൈസ് സർക്കിൾ ഓഫീസ് ആലുവ: 0484-2623655, 9400069560
എക്‌സൈസ് സർക്കിൾ ഓഫീസ് കൊച്ചി: 0484-2235120, 9400069554
എക്‌സൈസ് സർക്കിൾ ഓഫീസ് കോതമംഗലം: 0485-2824419, 9400069562