കളമശേരി: ഗതാഗതം, ആശയ വിനിമയം, പരിസ്ഥിതി - പാരിസ്ഥിതിക സൗഹൃദം, ചരിത്രപരമായ കണ്ടുപിടിത്തങ്ങൾ, ഗണിത ശാസ്ത്ര ഉപകരണങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള നൂതന ആശയങ്ങളുമായി രാജഗിരി പബ്ലിക് സ്കൂളിൽ തിരുവനന്തപുരം മേഖലാ ശാസ്ത്ര പ്രദർശനം നടന്നു. കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്ന ദൂരദർശിനി, കാഴ്ചവൈകല്യമുള്ളവർക്ക് ഏതു രേഖയും ശബ്ദമാക്കി മാറ്റാവുന്ന സെൻസർ, പച്ചക്കറി- പഴങ്ങൾ വൃത്തിയാക്കാനുള്ള കലത്തിൽ മേൽ കലം സംവിധാനത്തിൽ ശീതീകരിക്കാനുള്ള സംവിധാനത്തോടെ റെഫ്രിജറേറ്റർ. 70 ഓളം സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് രണ്ട് ദിവസത്തെ ശാസ്ത്ര പ്രദർശനത്തിൽ പങ്കെടുക്കുന്നത്. കുസാറ്റ് ബയോടെക്നോളജി വിഭാഗം പ്രൊഫ. ഡോ. സരിത ജി. ഭട്ട് പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ.ഫാ.വർഗീസ് കാച്ചപ്പിള്ളി, വൈസ് പ്രിൻസിപ്പൽ റൂബി ആന്റണി, മാനേജർ റവ.ഫാ.ആന്റണി കേളംപറമ്പിൽ എന്നിവർ പങ്കെടുത്തു.