തൃപ്പൂണിത്തുറ: ഉദയംപേരൂർ പടിക്കൽക്കാവ് ഭഗവതി ക്ഷേത്രത്തിൽ മണ്ഡലാഘോഷം നാളെ ആരംഭിച്ച് 27 ന് അവസാനിക്കും. നാളെ വൈകിട്ട് 7ന് ചക്കിനിക്കാട്ട് ബാലൻ മേനോൻ സ്മാരക ശാസ്താംപാട്ട് കലാസമിതിയുടെ ശാസ്താംപാട്ട് നടക്കും. 23 ന് വൈകിട്ട് 6 ന്പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാട് പുതുതായി പണികഴിപ്പിച്ച നടപ്പുര ദേവിക്ക് സമർപ്പിക്കും. തുടർന്ന് പഞ്ചാരിമേളം, പിന്നൽ തിരുവാതിരകളി, നൃത്ത സന്ധ്യ എന്നിവ നടക്കും.

24 ന് 7 ന് കടുംതോട്ട് വെളിയിൽ രവീന്ദ്രമേനോന്റെ നേതൃത്വത്തിൽ ശാസ്താംപാട്ട്. 25 ന് 7.30 ന് തിരുവനന്തപുരം ഭരതക്ഷേത്രയുടെ ഇതിഹാസ നൃത്തനാടകം "ഉജ്ജയിനിയിലെ മഹാഭദ്ര" തുടർന്ന് തീയാട്ട്. 26 ന് വൈകിട്ട് 7 ന് തിരുവാതിര കളി, കൊച്ചിൻ മൻസൂർ അവതരിപ്പിക്കുന്ന ഗാന തരംഗിണി എന്നിവയും ഉണ്ടായിരിക്കും. സമാപനദിവസം രാവിലെ 8ന് നവകം, പഞ്ചാഗവ്യം. 7 ന് ആലപ്പി സംസ്കൃതിയുടെ വിഷ്വൽ ഗാനമാലിക -ഹൃദയ ഗീതങ്ങൾ . തുടർന്ന് ഗുരുതിയോടെ മണ്ഡലാഘോഷം സമാപിക്കും