sndp

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 1218-ാം നമ്പർ പെരുമ്പല്ലൂർ ശാഖാ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, കൗൺസിലർ പി.ആർ. രാജു എന്നിവർ പങ്കെടുത്തു.

ശാഖാ വൈസ് പ്രസിഡന്റ് സി.കെ ജോഷി സംസാരിച്ചു. ശാഖാ സെക്രട്ടറി ബിജു പി.ഡി. റിപ്പോർട്ട് അതരിപ്പിച്ചു. ഭാരവാഹികളായി മനോജ് തെക്കേപ്പുറത്ത് (പ്രസിഡന്റ് ), ജോഷി ചിറയ്ക്കൽ (വൈസ് പ്രസിഡന്റ് ),​ ഷിബു ആരിയ്ക്കാപ്പിള്ളിൽ (സെക്രട്ടറി), രവി കളത്തൂർ (യൂണിയൻ കമ്മിറ്റി മെമ്പർ), ബിജു പൂണോകുളത്തിൽ, സുനീഷ് കാവുങ്കൽ, നോബി തേവലത്തിൽ,​ കിഷോർ തലപ്പിള്ളിൽ, മുകുന്ദൻ കാവുങ്കൽ, അജേഷ് - കുറൂർ, സുഗതൻ തേക്കനാട്ട് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും മോഹനൻ മാരിയിൽ, സുരേന്ദ്രൻ ആരിയ്ക്കാപ്പിള്ളിൽ, രാജമ്മ മുകുന്ദൻ കാവുങ്കൻ എന്നിവരെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.