മൂവാറ്റുപുഴ: പുകപ്പുരയ്ക്ക് തീപിടിച്ച് 250ഓളം റബർഷീറ്റ് കത്തിനശിച്ചു. പായിപ്ര പേഴയ്ക്കാപ്പിള്ളി ഓലിക്കുളങ്ങര ഒ.എസ്.ജയന്റെ വീടിന് ചേർന്നുള്ള പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. നാട്ടുകാരും മൂവാറ്റുപുഴ ഫയർഫോഴ്സും ചേർന്ന് തീയണച്ചു.