bsnl

മൂവാറ്റുപുഴ: ബി.എസ്.എൻ.എൽ മൂവാറ്റുപുഴ ഉപഭോക്തൃ സേവന കേന്ദ്രം ടെലിഫോൺ എക്സ്ചേഞ്ചിലേയ്ക്ക് മാറ്റി സ്ഥാപിച്ചതിനെതിരെ ജീവനക്കാരും പെൻഷൻകാരും ചേർന്ന് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ എ.ഐ.ബി.ഡി.പി.എ എന്നിവയുടെ നേതൃത്വത്തിൽ ഉപഭോക്തൃ സേവന കേന്ദ്രം പ്രർത്തിച്ചിരുന്ന ബി.എസ്.എൻ.എൽ ഓഫീസ് കെട്ടിടത്തിന് മുന്നിലും ഡിവിഷണൽ എൻജിനിയറുടെ ഓഫീസിനു മുന്നിലുമാണ് പ്രതിഷേധ പ്രകടനം നടത്തിയത്. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സി. കെ .സോമൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. മോഹനൻ ബ്രാഞ്ച് സെക്രട്ടറി എം .ബി .ഗോപിനാഥ്, നേതാക്കളായ കെ .എം. രാജ്മോഹൻ, എം .പി. ഉണ്ണിക്കൃഷ്ണൻ, വി.കെ. പരമേശ്വരൻ എന്നിവർ സംസാരിച്ചു. ബുധൻ മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.