
കൊച്ചി: വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയും വിറ്റ്ലി ഫണ്ട് ഫോർ നേച്ചറും സംഘടിപ്പിക്കുന്ന മാദ്ധ്യമ സെമിനാർ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആനകളും ആനകളെക്കുറിച്ചുള്ള പൊതുധാരണകളും എന്ന വിഷയത്തിൽ ആന വിദഗ്ദ്ധനും ആരണ്യകം നേച്ചർ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ.പി.എസ് ഈസ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യ സ്ഥാപകൻ വിവേക് മേനോൻ, ഗജോത്സവം കേരള കോ-ഓർഡിനേറ്റർ സാജൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.