ഞാറക്കൽ: പുതുവൈപ്പ് ജനകീയ ടൂറിസം മേള 22 മുതൽ ജനവരി ഒന്ന് വരെ നടക്കും. 22 ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അമ്യൂസ്മെന്റ് പാർക്ക് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് ഉദ്ഘാടനം ചെയ്യും.
23 ന് കരോക്കെ ഗാനമേള, 24 ന് ഏകാംഗനാടകം, 25 ന് നാടൻ പാട്ടുകൾ, 26 ന് രാവിലെ 9 ന് ബീച്ച് റേസ് എ.സി. പി സി. ജയ കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. വൈകീട്ട് മ്യൂസിക് നൈറ്റ്. 27 ന് ഫ്യൂഷൻ, 28 ന് കരോക്കെ ഗാനമേള.
29 ന് ഡാൻസ്, 30 ന് ഡാൻസ് ബാർ, 31 ന് വനിതകളുടെ ഫയർ ഡാൻസ്. ഒന്ന് വരെ പെറ്റ് ഷോ, വാർത്താസമ്മേളനത്തിൽ ചെയർമാൻ നിധിൻ പള്ളത്ത്, അനിൽ മാളിയേക്കൽ, സെബിൻ തുണ്ടി പറമ്പിൽ , ടൈറ്റസ് പറപ്പിള്ളി, പ്രവീൺ മധുരശേരി എന്നിവർ പങ്കെടുത്തു.