കൊച്ചി: പള്ളുരുത്തിയിലെ കിടപ്പുരോഗികൾക്ക് എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ പ്രവർത്തകർ ദയ പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെ മരുന്നും ചികിത്സയും നൽകി.

ഡോ.സി.എൻ. മോഹനൻ നായരുടെ നേതൃത്വത്തിൽ ഡോ. ബിച്ചു, നഴ്സ് അനുഷ, അഭിലാഷ് മോഹൻ എന്നിവരാണ് വീടുകളിലെത്തി രോഗികൾക്ക് ചികിത്സ നൽകിയത്. വീടുകളിൽ കഴിയുന്നവർക്ക് ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സ്പെഷ്യലിസ്റ്റ്സ് ആശുപത്രി ഡയറക്ടർ ഡോ.കെ.ആർ. രാജപ്പൻ അറിയിച്ചു. എം.ബി.ആർ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.