e

കുറുപ്പംപടി : പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള സഹായ നിധിയിലേക്ക് ധന സമാഹരണാർത്ഥം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള കേക്ക് ചലഞ്ചിന്റെ ഭാഗമായി മുടക്കുഴ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് ചലഞ്ച് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൽദോ.സി. പോളിന്റെ പക്കൽ നിന്ന് കേക്കുകൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, പഞ്ചായത്ത് അംഗം ജോസ്.എ.പോൾ , ബിബിൻ ചാക്കപ്പൻ എന്നിവർ പ്രസംഗിച്ചു.