കുറുപ്പംപടി: ക്ഷീര മേഖലയിൽ ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗിച്ച ത്രിതല പഞ്ചായത്തുകൾക്കുള്ള പുരസ്കാരം വേങ്ങൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ജില്ലാ ക്ഷീര സംഗമ വേദിയിൽ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയിൽ നിന്ന് പുരസ്കാരം വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ്, വൈസ് പ്രസിഡന്റ് പി.സി കൃഷ്ണൻകുട്ടി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, അംഗങ്ങളായ ജിനു ബിജു, മരിയ സാജ് മാത്യു, ശോഭന വിജയകുമാർ, വിനു സാഗർ, ബിജു.ടി ശശികല കെ. എസ്.എന്നിവർ ഏറ്റുവാങ്ങി.