കൊച്ചി: പി.എഫ് പെൻഷൻ സംബന്ധിച്ച നവംബർ നാലിലെ സുപ്രീംകോടതി ഉത്തരവിലെ അവ്യക്ത നീക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ പി.എഫ് മെമ്പേഴ്സ് ആൻഡ് പെൻഷനേഴ്സ് ഫോറം സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകി. വിധി നടപ്പാക്കാൻ വേണ്ട അനുബന്ധ ഉത്തരവ് ഇ.പി.എഫ്. ഒ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. 2016 ലെ ആർ.സി.ഗുപ്ത കേസിലെ വിധി പകാരം എട്ട് ആഴ്ചയ്ക്കുള്ളിൽ അനുബന്ധ ഉത്തരവ് പുറപ്പെടുവിക്കണം.

2014 സെപ്തംബർ ഒന്നിന് ശേഷം സർവീസിൽ തുടരുന്നവരുടെയും വിരമിച്ചവരുടെയും ഓപ്ഷൻ സ്വീകരിച്ച് പെൻഷൻ വർദ്ധന നടപ്പാക്കാൻ സുപ്രീംകോടതി അനുവദിച്ചിട്ടുള്ള നാലുമാസത്തിൽ രണ്ടു മാസം പിന്നിടാറാവുമ്പോഴും ഇ.പി.എഫ്. ഒ അനങ്ങാപ്പാറ നയം സീകരിക്കുന്നതിൽ സംസ്ഥാന കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.പി. ബേബി, ഡോ. വി. ജയചന്ദ്രൻ, കെ.എ. റഹ്മാൻ, പി.ജെ. തോമസ്, സുരേഷ് ബാബു, ജോർജ് തോമസ്, അബ്ദുൽ റഷീദ്, എസ്. ജയകുമാർ എന്നിവർ സംസാരിച്ചു.