അങ്കമാലി: മൂന്ന് മാസക്കാലമായി നായത്തോട് മേഖലയിൽ ഇന്റർനെറ്റ് കണക്ഷൻ തകരാറായതിൽ പ്രതിഷേധിച്ച് സി.പി. എമ്മിന്റെ നേതൃത്വത്തിൽ നായത്തോട് സ്കൂൾ ജംഗ്ഷനിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സേവന ധാതാക്കൾ പ്രശ്നത്തിന് പരിഹാരം കാണാത്തപക്ഷം മൊബൈൽ കമ്പനികളുടെ ഓഫീസുകളിലേയ്ക്ക് ബഹുജന മാർച്ചും ഓഫീസ് ഉപരോധവും സംഘടിപ്പിക്കും.

പ്രതിഷേധ സമരം നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ജിജോ ഗർവാസീസ് അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ കൗൺസിലർ എം.എസ്. ദാസൻ, പി.ആർ. രെജീഷ്, എൻ.പി.ജിഷ്ണു എന്നിവർ സംസാരിച്ചു.