തൃക്കാക്കര: വിവിധയാവശ്യങ്ങൾ ഉന്നയിച്ച് ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൻഡ് വെൽഫെയർ ഫെഡറേഷന്റെ (ഡി.എ.ഡബ്ലിയു.എഫ് ) നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു. ഭിന്നശേഷി അവകാശ പത്രിക സമർപ്പണവും നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൻഡ് വെൽഫെയർ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.ടി.വി. ആന്റു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷൈജുദാസ് , ആർ. അനിൽകുമാർ , എ.ജി.ഉദയകുമാർ, കെ.എസ്.സദാശിവൻ, വി.എം.കുമാർ, സജിത്ത് ചന്ദ്രൻ എന്നിവർ പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.