fact
ഫാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റി നമ്പർ 2700 , സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം ഫാക്ട് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ കിഷോർ റുംഗ് ത നിർവ്വഹിക്കുന്നു

കളമശേരി: ഫാക്ട് ജീവനക്കാരുടെ ക്ഷേമത്തിനായി സ്ഥാപിതമായ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആധുനിക സൗകര്യങ്ങളോടുകൂടിയ സൂപ്പർ മാർക്കറ്റ് ഫാക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കിഷോർ റൂംഗ്ത ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് എം.എ. ജോയിയിൽ നിന്ന് റൂംഗ്ത ആദ്യ വില്പന ഏറ്റുവാങ്ങി. മാർക്കറ്റിംഗ് ഡയറക്ടർ അനുപം മിശ്ര, ഫിനാൻസ് ഡയറക്ടർ ശക്തി മണി, ചീഫ് ജനറൽ മാനേജർ എ.ആർ.മോഹൻകുമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ഏഴര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സഹകരണ സ്ഥാപനം ഇന്നലെ മുതൽ ഫാക്ട് ഷോപ്പിംഗ് കോംപ്ലക്സിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഇവിടെ നിന്ന് ലഭിക്കും. പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താം.