പള്ളുരുത്തി: കോണം പടിഞ്ഞാറ് ശ്രീമുരുകാത്ഭുത ശിവക്ഷേത്രത്തിലെ മീന മകയിരമഹോത്സവത്തിന്റെ ആദ്യ സംഭാവന ക്ഷേത്രം മേൽശാന്തി അഭിലാഷ് നാരായണന്റെ കാർമികത്വത്തിൽ എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ വൈസ് പ്രസിഡന്റ് സി. പി.കിഷോർ ഏറ്റുവാങ്ങി. മാർച്ച് 22 മുതലാണ് മീന മഹോത്സവം.
ചടങ്ങിൽ പ്രസിഡന്റ് സി.പി.സതീശൻ, കൺവീനർ അജിത്കുമാർ, കിഷോർ ബാബു, ഹരിലാൽ , വിശ്വംഭരൻ, ഷൈൻ കുമാർ എന്നിവർ സംബന്ധിച്ചു.