അങ്കമാലി: കർഷകത്തൊഴിലാളി യൂണിയൻ അങ്കമാലി ഏരിയ വനിതാ കൺവെൻഷൻ യൂണിയൻ ജില്ലാ സെക്രട്ടറി ടി.സി. ഷിബു ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ ഏരിയാ വൈസ് പ്രസിഡന്റ് റീന രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം ജിഷാ ശ്യാം, ഏരിയാ സെക്രട്ടറി കെ.പി. റെജീഷ്,ഗ്രേസി സെബാസ്റ്റ്യൻ, സതി ഗോപാലകൃഷ്ണൻ, ശാലിനി ബിജു എന്നിവർ സംസാരിച്ചു. സതി ഗോപാലകൃഷ്ണൻ കൺവീനറും ഗ്രേസി സെബാസ്റ്റ്യൻ, ശാലിനി ബിജു എന്നിവർ ജോയിന്റ് കൺവീനർമാരുമായി ഏരിയ വനിതാ സബ് കമ്മിറ്റി രൂപീകരിച്ചു.