പെരുമ്പാവൂർ: ഭാവി തലമുറയ്ക്ക് സനാതന മൂല്യങ്ങളും ധാർമ്മികതയും ഉറപ്പു വരുത്തുന്നതായിരിക്കണം വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പാഠ്യപദ്ധതിയെന്ന് റിട്ട. അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ എൻ.എ. സലിം ഫാറൂഖി പറഞ്ഞു. ആർ.എ.ടി.എഫ് പെരുമ്പാവൂർ മേഖലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. അബൂബക്കർ ഫാറൂഖി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.പി. അബ്ദുസ്സലാം അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എം.കെ. അലിയാർ (പ്രസിഡന്റ്), പി.എം. അബ്ദുൽ അസീസ് (ജനറൽ സെക്രട്ടറി), കെ.എ അബ്ദുല്ല (ട്രഷറർ), എ. മീതിയൻ പിള്ള, സി.എ. ജമീല(വൈസ് പ്രസിഡന്റുമാർ), എം.എം. ഇബ്രാഹീം, കെ.എച്ച്. ഫാത്തിമ (ജോ. സെക്രട്ടറിമാർ), സലിം ഫാറൂഖി, എൻ.പി അബ്ദുസ്സലാം, റ്റി.വി. പരീത്, സി.എ. ജമീല, കെ.കെ. ആരിഫ, പി.എം. ലൈല ( ജില്ലാ കൗൺസിലർമാർ ), പി.കെ. മുസ്തഫ, സി.എം. സൈനബ, ഷെരീഫ പി.എ, ഇ.എച്ച്. ഐഷ, എ.എം. ജമീല (എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.