പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് 3-ാം വാർഡിലെ ആലുങ്കൽ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ് അംഗം പി.വി. സുനിൽ , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ ഷൈമി വർഗീസ്, ഷൈജി ജോയി പഞ്ചായത്ത് എ.ഇ. കൂമാരി , മുൻ പ്രസിഡന്റ് പി.വൈ. പൗലോസ് സിജി പുളിക്കലാൻ , പ്രിൻസ് ആലുക്ക എന്നിവർ സംസാരിച്ചു