പള്ളുരുത്തി: എസ്.ഡി.പി.വൈ സ്കൂൾ റിട്ടയർ സ്റ്റാഫ് അസോസിയേഷൻ വാർഷിക സമ്മേളനം മുൻ എം.എൽ.എയും മുൻ ഹെഡ്മാസ്റ്ററുമായ ടി.പി. പീതാംബരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ഡി. അമ്മിണി അദ്ധ്യക്ഷത വഹിച്ചു. 75 വയസ് കഴിഞ്ഞ അദ്ധ്യാപകരെ ശ്രീധർമ്മ പരിപാലന യോഗം പ്രസിഡന്റ് സി.ജി. പ്രതാപൻ ആദരിച്ചു. സെക്രട്ടറി വി.എൻ. ബാബു സ്വാഗതവും ട്രഷറർ എൻ.പി. മിനി നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ വി.കെ. മനോഹരൻ, സി.കെ. രാജം,​ എം.എൻ. സന്തോഷ്,​ പ്രധാന അദ്ധ്യാപകരായ എസ്.ആർ.ശ്രീദേവി, ബിജു ഈപ്പൻ എന്നിവർ സംസാരിച്ചു.