പെരുമ്പാവൂർ: സാമൂഹിക, വിദ്യാഭ്യാസ രംഗത്ത് ജില്ലയിലെ പിന്നാക്ക പഞ്ചായത്തുകളിലൊന്നായ മാമലക്കണ്ടം പഞ്ചായത്തിനെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക എന്ന ആശയത്തെ മുൻനിർത്തി എം.ഇ.എസ് കോളേജ് മാറംപള്ളിയിലെ എൻ.സി.സി യൂണിറ്റ് സംഘടിപ്പിച്ച ജീവദീപ്തി പുസ്തക ദാന പരിപാടി ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ആർ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ സി. സുനു, ജില്ലാ കോ-ഓർഡിനേറ്റർ ബിബിൻ ജോർജ്ജ്, പ്രിവിന്റീവ് എക്‌സൈസ് ഡിവിഷൻ ഓഫീസർ കെ.എസ്. ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

കോളേജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, അസോസിയേറ്റ് എൻ.സി.സി ഓഫീസർ ലെഫ്റ്റനന്റ് എം. ഇബ്രാഹിം സലീം എന്നിവർ ചേർന്ന് മാമലക്കണ്ടം പഞ്ചായത്തിൽ ലൈബ്രറി സ്ഥാപിക്കുന്നതിനായി 1000 പുസ്തകങ്ങൾ ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ആർ. ജയചന്ദ്രന് കൈമാറി. വൈസ് പ്രിൻസിപ്പൽ ഡോ. പി.എം. ജാസ്മിൻ, അഡ്വ. എ.എ. അബുൽ ഹസൻ, എം.എ. മുഹമ്മദ്, കെ.എം. ലിയാഖത്ത് അലി ഖാൻ, ഡോ. പി.എം. ഷെമി, ഡോ. പി.എം. റഫീഖ എന്നിവർ എന്നിവർ സംസാരിച്ചു.