yatrga

പെരുമ്പാവൂർ: വെങ്ങോല വായനശാല നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂരിൽ എത്തിച്ചേരുന്ന ജന ചേതനയാത്ര വിളംബര ജാഥയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ ജാഥാ കൺവീനർ കെ. രവിക്ക് പതാക കൈമാറി നിർവഹിച്ചു. പോഞ്ഞാശ്ശേരി നായരുപീടികയിൽ നിന്ന് ആരംഭിച്ച ജാഥയ്ക്ക് തണ്ടേക്കാട്നെടുംതോട്, അല്ലപ്ര, വെങ്ങോല, പൂനൂർ, ടാങ്ക്‌സിറ്റി, മേപ്രത്ത്പടി, പാലായിക്കുന്ന്, ഈച്ചരൻകവല എന്നീ സ്ഥലങ്ങളിൽ സ്വീകരണം നൽകി. അറയ്ക്കപ്പടിയിൽ സമാപിച്ചു. സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുൻ എം.എൽ.എ. സാജു പോൾ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ഷൈലജ ഷാജി, ബെന്നി ജോൺ, കെ.പി. സരേഷ് ബാബു എന്നിവർ സംസാരിച്ചു.