
ആലുവ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ആശുപത്രിയിൽ നേരിട്ടെത്താതെ ടെലി മെഡിസിൻ വഴി സേവനം ഒരുക്കുന്ന ആലുവ രാജഗിരി ആശുപത്രി കൂടുതൽ ടെലി മെഡിസിൻ സെന്ററുകൾക്ക് തുടക്കമിടുന്നു.
രാജഗിരിയുടെ 30-ാമത് ടെലി മെഡിസിൻ സെന്റർ ചെമ്പറക്കി ബ്ലെസ് റിട്ടയർമെന്റ് ലിവിംഗിൽ ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടർ ആൻഡ് സി.ഇ.ഒ ഫാ. ജോൺസൺ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ ഇതാദ്യമായാണ് ഒരു റിട്ടയർമെന്റ് ഹോമിൽ ടെലി മെഡിസിൻ സേവനം ആരംഭിക്കുന്നത്.
ബ്ലെസ് ഹോമിലെ ഇരുന്നൂറോളം അംഗങ്ങൾക്ക് പദ്ധതിയുടെ സേവനം ലഭിക്കും. ബ്ലെസ് റിട്ടയർമെന്റ് ലിവിംഗ് ചെയർമാൻ ബാബു ജോസഫ്, മാനേജിംഗ് ഡയറക്ടർ ജിജോ ആന്റണി, രാജഗിരി ടെലി മെഡിസിൻ വൈസ് പ്രസിഡന്റ് കെവിൻ ദേവസ്യ എന്നിവർ പങ്കെടുത്തു.