പെരുമ്പാവൂർ: ഭൂരഹിതരും ഭവനരഹിതരുമായ എസ്.സി, എസ്.ടി, പിന്നാക്ക വിഭാഗങ്ങൾക്ക് ഭൂമിയും വീടും നൽകണമെന്നും വന്യമൃഗ ശല്യം രൂക്ഷമായ അയ്യമ്പുഴ, മലയാറ്റൂർ, പോങ്ങൻചുവട്, പൂയംകുട്ടി പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് നടപടിയെടുക്കണമെന്നും കേരള ദളിത് ഫെഡറേഷൻ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടി.
സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ വെംബ്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീമൂലനഗരം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മധുമോൾ പഴയിടം, കെ. ഗോപാലകൃഷ്ണൻ, സാജൻ പഴയിടം, തോമസ് ആരക്കുഴ, സംഗീത സംവിധായകൻ മനുശങ്കർ തുടങ്ങിയർ പ്രസംഗിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി ശ്രീമൂലനഗരം രാധാകൃഷ്ണൻ (പ്രസിഡന്റ്), മനു ശങ്കർ ശ്രീമൂലനഗരം (ജനറൽ സെക്രട്ടറി), എ.വി. ദാസൻ ആലുവ (ട്രഷറർ), ടി.കെ. മനോജ് മുനിപ്പാറ, ശശികുമാർ യു.സി കോളേജ് (വൈസ് പ്രസിഡന്റുമാർ), ഷിജു കല്ലത്തുപറമ്പിൽ, തോമസ് ആരക്കുഴ (സെക്രട്ടറിമാർ), സണ്ണി വേങ്ങൂർ (സംഘടനാ ചുമതലയുള്ള സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. കേരള ദളിത് ക്രിസ്ത്യൻ ഫെഡറേഷൻ ജില്ലാ പ്രസിഡന്റായി പാസ്റ്റർ ബാബു തുറവൂരിനെയും തിരഞ്ഞെടുത്തു.