ആലുവ: ആലുവ മേഖലയിലുണ്ടായ വിവിധ വാഹനാപകടങ്ങളിൽ ആറ് പേർക്ക് പരിക്കേറ്റു. പുളിഞ്ചോടിനു സമീപം കാർ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരായ ഹരിപ്പാട് പുലിത്തറയിൽ അർജുൻ രമേഷ് (26), കളമശേരിയിൽ ബൈക്ക് ഇടിച്ച് തായിക്കാട്ടുകര കല്ലുങ്കൽ ഷിബു (51), ഓതറ പല്ലാത്തി വില്ലയിൽ ബിപിൻ (29), പറവൂർ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ചെറായി കുളത്തിങ്കൽ ശ്രീഹരി (23), തോട്ടുംമുഖത്ത് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് കളമശേരി തെമ്മായത്ത് ഫാത്തിമ (20), പാലരിവട്ടം പൂവൻകേറിപ്പറമ്പിൽ റജീന (20) എന്നിവരെ പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.