പറവൂർ: ചേന്ദമംഗലം പഞ്ചായത്ത് നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതനയാത്രയുടെ വിളംബര ജാഥ നടത്തി.
ചാത്തേടം ഗ്രാമീണ വായനശാലയിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറൂബി സെലസ്റ്റീന ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ ബെന്നി ജോസഫ്, അജിത്കുമാർ ഗോതുരുത്ത്, എ.എ. അരൂഷ്, വി.ആർ. സുഷിൽകുമാർ, ജോർജ് ബാസ്റ്റിൻ, ലീന വിശ്വൻ, മേഘ്ന മുരളി, ഇ.എം. അലി, സി.യു. ചിന്നൻ, കെ.വി. ജിനൻ, റീജ ഡേവിസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.