പറവൂർ: കെടാമംഗലം ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം തിരഞ്ഞെടുപ്പിൽ സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പി.കെ. പ്രവീൺ കുമാർ (പ്രസിഡന്റ്), കെ.ആർ. പ്രദീപൻ (വൈസ് പ്രസിഡന്റ്) എന്നിവർ ചുമതലയേറ്റു. എം.ഡി. അജിത്കുമാർ, ടി.കെ. സജീവൻ, എൻ.എ. മുരളീധരൻ, ഷാനി രാജേഷ്, നിഷ പ്രവീൺ, മിനി രമണൻ എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.