
ആലുവ: 10 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ കാഷ്വൽ സ്വീപ്പർമാരെയും വിസ്തീർണ്ണ പരിധി പരിഗണിക്കാതെ സ്ഥിരപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന് കേരള കണ്ടിജെന്റ് എംപ്ലോയീസ് ഫെഡറേഷൻ (കെ.സി.ഇ.എഫ്) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
ഓൺലൈൻ സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ശമ്പള വിതരണം തടഞ്ഞ് വയ്ക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു.
എൻ.എസ്. അബ്ദുൽ സലിം അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, ജില്ലാ കമ്മിറ്റി അംഗം പി.എ. രാജീവ്, കെ.സി.ഇ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.സി. സജീവ്, പി.എസ്. സിന്ധു, ബിൻസി ലെസ്ലി എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി പി.എം. സിന്ധു (പ്രസിഡന്റ്), കെ.എ. ഷെഫീന (വൈസ് പ്രസിഡന്റ്), എൻ.എസ്. അബ്ദുൽ സലീം (സെക്രട്ടറി), കെ.എം. ഉഷ (ജോയിന്റ് സെക്രട്ടറി), ബെൻസി ലെസ്ലി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.