തൃപ്പൂണിത്തുറ: സീപോർട്ട്- എയർപോർട്ട് റോഡിൽ ഇരുമ്പനം ഭാഗത്ത് ടാങ്കർ ലോറികളുടെ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും റവന്യൂ ഡിവിഷണൽ ഓഫീസർക്കും മോട്ടോർ വെഹിക്കിൾ, ട്രാഫിക് ഉദ്യോഗസ്ഥർക്കും അനൂപ് ജേക്കബ് എം.എൽ.എ കത്ത് നൽകി.
ടാങ്കർ ലോറികൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് മൂലം പൊതുജനങ്ങൾ ബുദ്ധിമുട്ട് നേരിടുകയാണെന്നും ട്രാഫിക് കുരുക്കും അപകടങ്ങളും പതിവാണെന്നും എം.എൽ.എ പറഞ്ഞു.
മുൻപ് കളക്ടർ സ്ഥല പരിശോധന നടത്തിയെങ്കിലും പ്രാദേശിക ലോറി തൊഴിലാളികളുടെ സമ്മർദ്ദം മൂലം തുടർ നടപടികൾ സ്വീകരിച്ചില്ല. പെട്രോളിയം കമ്പനികൾ തന്നെ പാർക്കിംഗ് സൗകര്യം ഒരുക്കണമെന്നും അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു.