ഫോർട്ടുകൊച്ചി: കൊച്ചിൻ കാർണിവലിന്റെ ഭാഗമായി ഇൻസെൻട്ര ഫൗണ്ടേഷനും കൊച്ചിൻ കാർണിവൽ കമ്മിറ്റിയും സംയുക്തമായി നടത്തിയ മെഗാ ആർട്ട് എക്സിബിഷൻ കൊച്ചി ബക്കറ്റ് 2022 സമാപിച്ചു. സമാപന സമ്മേളനം സിനിമാ താരം അൻവർ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ആന്റണി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. കലാകാരന്മാർക്ക് പ്രദർശന സാമഗ്രികൾ വിപണനം ചെയ്യുന്നതിന് വിപുലമായിട്ടുള്ള ഇ- കോമേഴ്സ് പ്ലാറ്റ്ഫോം ഉദ്ഘാടനം ചന്ദ്രബാബു, ആസിഫലി കോമു എന്നിവർ ചേർന്ന് നിർവഹിച്ചു. കൊച്ചി നഗരസഭാ ചെയർപേഴ്സൺമാരായ പ്രിയ പ്രശാന്ത്, ഷീബാലാൽ, കൊച്ചിൻ കാർണിവൽ കമ്മിറ്റി ജനറൽ സെക്രട്ടറി നാദിർ, ശ്രീകല ലെനിൻ, ടി.എസ്.വിഷ്ണു, ആനി സ്നേഹ എന്നിവർ സംസാരിച്ചു.