കൊച്ചി: ക്രിസ്മസ് ദിനമായ 25 ന് നാഷണൽ സർവീസ് സകീമിന്റെ 2022-23 വർഷത്തെ സപ്ത ദിന ക്യാമ്പ് ഒഴിവാക്കണമെന്ന് ബി.ജെ.പി ന്യൂനപക്ഷ മോർച്ച പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നാഷണൽ സർവീസ് സ്‌കീമിന്റെ2022 -23 വർഷത്തെ സപ്ത ദിന ക്യാമ്പ് 24 ന് ആരംഭിച്ച് പത്തു ദിവസം നീണ്ടു നിൽക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത് . ബി.ജെ.പി ന്യൂനപക്ഷ മോർച്ചാ മണ്ഡലം പ്രസിഡന്റ് ദേവച്ചൻ പടയാട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി. അനിൽ കുമാർ , അവറാച്ചൻ ആലുക്ക , ഷിജൻ പോൾ, ജോബി സാലസ് , ജോസ് പീറ്റർ , ഗോപകുമാർ , ജിജി വർഗീസ്, ,ജോളി പോൾ , ഓമന രവീന്ദ്രൻ എന്നിവർ സംസാരിച്ചു.