ആലുവ: കെ.എ.ടി.എഫ് ആലുവ ഉപജില്ലാ സമ്മേളനം സംസ്ഥാന ട്രഷറർ കെ.എ. മാഹിൻ ബാഖവി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.എസ്. സിദ്ധിക്ക്, കെ.കെ. ഹുസൈൻ, കെ. സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ. കെ അബ്ദുസ്സലാം വാഫി (പ്രസിഡന്റ്), മുഹമ്മദ് സുഹൈൽ കോമത്ത്, കെ.എം. റംല (വൈസ് പ്രസിഡന്റ്), വി.വൈ. യൂനുസ് (ജനറൽ സെക്രട്ടറി), മുർഷിദ് എളയൂർ, എസ്. സാജിദ (ജോയിന്റ് സെക്രട്ടറി), പി. ഹഫ്‌സത്ത് (ട്രഷറർ), സുഹൈല തുമ്പേൽ (വനിതാ വിംഗ് കൺവീനർ), കെ.പി. റസിന, കെ.കെ. ഹഫ്‌സത്ത് (ജോയിന്റ് കൺവീനർ), കെ.ബി. റഹിയാനത്ത് (വനിതാ വിംഗ് ചെയർപേഴ്‌സൺ) എന്നിവരെ തിരഞ്ഞെടുത്തു.