കൊച്ചി: ഓട്ടോമൊബൈൽ വർക്‌ഷോപ്പ് വർക്കേഴ്സ് ക്ഷേമപദ്ധതിയെ മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ഉൾപ്പെടുത്തിയ സർക്കാർ നടപടിയെ ഓട്ടോമൊബൈൽ വർക്‌ഷോപ്പ് അസോസിയേഷൻ സംസ്ഥാന സമ്മേളനം അഭിനന്ദിച്ചു.
അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് എം.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് നസീർ കള്ളിക്കാട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ജി. ഗോപകുമാർ, ട്രഷറർ സുധീർ മേനോൻ, വൈസ് പ്രസിഡന്റ് വി.എസ്. മീരാൻ, സെക്രട്ടറി കരമന ഗോപൻ, ഫെനിൽ എം. പോൾ, ടി.പി. ബാലൻ, റെന്നി മാത്യു, വി.എ. ബിജോയ്, മുഹമ്മദ് ഷാ, വിനോദ് കുമാർ, രാധാകൃഷ്ണൻ രാധാലയം, തമ്പി എസ്. പള്ളിക്കൽ, ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.