പറവൂർ: എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയുടെ സ്നേഹത്തണൽ ഇന്ന് പറവൂർ പെരുമ്പടന്ന പ്രദേശത്തെ കിടിപ്പുരോഗികളുടെ വീട്ടിലെത്തി സൗജന്യ മരുന്നും ചികിത്സയും നൽകും. ആത്മമിത്രം പാലിയേറ്റീവ് കേന്ദ്രം, എം.ബി.ആർ ട്രസ്റ്റ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി സംഘടിപ്പിച്ചിട്ടുള്ളത്. ഡോ. സി.എൻ. മോഹനൻ നായരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ മെഡിക്കൽ ഓഫീസർ ഡോ. അസീസ്, നഴ്സ് അനുഷ എന്നിവർ രോഗികളെ പരിശോധിക്കും. ചികിത്സ ആവശ്യമുള്ളവർ അറിയിച്ചാൽ മെഡിക്കൽ സംഘം വീടുകളിലെത്തുമെന്ന് സീനിയർ പി.ആർ.ഒ ടി.ആർ. രാജൻ അറിയിച്ചു. ഫോൺ: 9395430995.