
കാലടി : കാഞ്ഞൂർ പഞ്ചായത്ത് ഭരണ സമിതിയുടെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥത മൂലം കർഷകത്തൊഴിലാളികളുടെയും മറ്റ് ക്ഷേമ പെൻഷനും നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ ജോയിന്റ് സെകട്ടറി ടി.ഐ. ശശി ഉദ്ഘാടനം ചെയ്തു. ജിനിൽ കെ. താനത്ത് അദ്ധ്യക്ഷനായി. സി.പി. എം കാഞ്ഞൂർ ലോക്കൽ സെക്രട്ടറി കെ.പി. ബിനോയ്, പി .ആർ. വിജയൻ, എം. ജി. ഗോപിനാഥ്, പി . അശോകൻ, എം. ബി . ശശിധരൻ, എം.കെ. ലെനിൻ, പി. തമ്പാൻ, ചന്ദ്രവതി രാജൻ, പി. ജി. അംബുജാക്ഷൻ, പഞ്ചായത്ത് അംഗം ടി .എൻ. ഷൺമുഖൻ , ജീഷ സാജു എന്നിവർ സംസാരിച്ചു.