പറവൂർ: പെരുമ്പടന്ന ശ്രീനാരായണ ആത്മദർശന സഭ ഏർപ്പെടുത്തിയ വി.വി. ശക്തിധരൻ സ്മാരക ഗുരുധർമ്മ പ്രചാരണകീർത്തി പുരസ്കാര സമർപ്പണം ഇന്ന് വൈകിട്ട് അഞ്ചിന് പെരുമ്പടന്ന റോട്ടറി ക്ളബ് ഹാളിൽ നടക്കും. ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് ഡി.ബി. ബിനു ഉദ്ഘാടനം ചെയ്യും. ടി.എസ്. ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സ്വാമി ധർമ്മചൈതന്യ, സ്വാമി പ്രബോധതീർത്ഥ, എസ്. ശർമ്മ, ലീല ശക്തിധരൻ, ഡോ. ടി.എച്ച്. ജിത, വി.എസ്. ബോബൻ, വി.എസ്. നടേശൻ, എൻ.ബി. പ്രദീപ്, കെ.എസ്. ഷാരിത്ത് തുടങ്ങിയവർ സംസാരിക്കും.