കൊച്ചി: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.പി.സി.സി മുൻ വർക്കിംഗ് പ്രസിഡന്റും തൃക്കാക്കര എം.എൽ.എയുമായിരുന്ന പി.ടി. തോമസ് അനുസ്മരണം ഇന്ന് വൈകിട്ട് 3.30 ന് എറണാകുളം ടൗൺഹാളിൽ നടക്കും. സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തും.