പെരുമ്പാവൂർ: ചേരാനല്ലൂർ ലിഫ്റ്റ് ഇറിഗേഷന്റെ കീഴിൽ 1950 ൽ 500 ഹെക്ടർ സ്ഥലം നെൽക്കൃഷി ചെയ്യുന്നതിന് ഒന്നാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി ഇറിഗേഷൻ പദ്ധതി ആരംഭിച്ച സ്ഥലത്ത് മഹാഗണിത്തോട്ടം നിർമ്മിച്ചതായി ആരോപണം.

തോട്ടുവ പാടം, എടപ്പനപ്പാടം, മങ്കുഴിപ്പാടം, അമേപ്പാടം, വെള്ളിക്കുഴിപ്പാടം എന്നീ പാടശേഖരങ്ങളിലാണ് നെൽക്കൃഷി ചെയ്തിരുന്നത്. എന്നാൽ 100 ഏക്കർ സ്ഥലത്ത് മഹാഗണിത്തോട്ടം പിടിപ്പിക്കുകയാണ്. നെൽക്കൃഷി ചെയ്യുന്നില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി മഹാഗണി തോട്ടം വെട്ടി മാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രിയോടും കൃഷി ഡയറക്ടറോടും മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വൈ. പൗലോസും കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.ഒ. ജോർജും ആവശ്യപ്പെട്ടു.