
ഫോർട്ട്കൊച്ചി: ഭൂമി തരം മാറ്റാനുള്ള അപേക്ഷകളിൽ ഫോർട്ട്കൊച്ചി ആർ.ഡി ഓഫീസ് ജീവനക്കാർ യഥാസമയം നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് റസിഡന്റ്സ് അസോസിയേഷൻ കോഓർഡിനേഷൻ കൗൺസിലും എറണാകുളം സാംസ്കാരിക വേദിയും സംയുക്തമായി ആർ.ഡി ഓഫീസിന് മുന്നിൽ മുട്ടിലിരുന്ന് സമരം നടത്തി. ഇവിടെ ആർ.ഡി.ഒയെ ഉടൻ നിയമിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. റാക്കോ ജില്ലാ സെക്രട്ടറി ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.കെ. വാമലോചനൻ അദ്ധ്യക്ഷത വഹിച്ചു.