photo

വൈപ്പിൻ: ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി വാർഷിക സമ്മേളനം മുൻ എം. പി. ചാൾസ് ഡയസ് ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ പോൾ. ജെ. മാമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വിവിധ തലങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ സിപ്പി പള്ളിപ്പുറം പൊന്നാട അണിയിച്ച് ആദരിച്ചു. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, ഫേസ് ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ടി. ആർ. ദേവൻ, ഡി. എം. കെ. ജില്ലാ സെക്രട്ടറി ബിബിൻ വളയങ്ങാട്ട്, ജോണി വൈപ്പിൻ, റെഡ് ക്രോസ് വൈപ്പിൻ മേഖല ചെയർമാൻ ജോൺ. ജെ. മാമ്പിള്ളി, വ്യാപാരി വ്യവസായി ഏകോപന സമിതി എളങ്കുന്നപ്പുഴ യൂണിറ്റ് പ്രസിഡന്റ് എസ്. ജെ. ഗലിലിയോ, വിക്ടർ മരക്കാശേരി, എം. രാജഗോപാൽ,ജോളി ജോസഫ്, ജോസഫ് നരികുളം, ഫ്രാൻസിസ് അറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ക്രിസ്മമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മജീഷ്യൻ ജോൺ. ജെ മാമ്പിള്ളിയുടെ മാജിക് ഷോയും, ജോണി വൈപ്പിൻ ടീമിന്റെ ഗാനമേളയും നടന്നു.