കൊച്ചി: ഗുരുദേവ സത്‌സംഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണധർമ്മ പഠനശിബിരം 23,24, 25 തീയതികളിൽ പാലാരിവട്ടം ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ നടക്കും. നാളെ രാവിലെ 9.30 ന് ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡി. ബാബുരാജ്, സെക്രട്ടറി സോമൻ ഗോപാലൻ, കെ.പി. സുനിൽകുമാർ എന്നിവർ സംസാരിക്കും. ദേശീയ ഗെയിംസിൽ വനിതാ റിലേയിൽ സ്വർണം നേടിയ വി.എസ്. ഭാവികയെ ആദരിക്കും. അഡ്വ.കെ.എൻ.എ ഖാദർ, ഡോ.എൻ. ഗോപാലകൃഷ്ണൻ, സ്വാമി ധർമ്മചൈതന്യ, പി.കെ. ജയൻ എന്നിവർ പ്രഭാഷണം നടത്തും.
24ന് രാവിലെ ഡോ. അലക്സാണ്ടർ ജേക്കബ്, ഡോ.എം.എം. ബഷീർ എന്നിവർ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് കേരളകൗമുദി സ്പെഷ്യൽ പ്രോജക്ട് എഡിറ്റർ മഞ്ജു വെള്ളായണിയുടെ പ്രഭാഷണം. തുടർന്ന് മഞ്ജു വെള്ളായണിയുടെ പുസ്തകം സി. രാധാകൃഷ്ണൻ പ്രകാശിപ്പിക്കും.
25ന് രാവിലെ പത്തിന് ചേന്ദമംഗലം പ്രതാപൻ, ഷൗക്കത്ത്, ഡോ. ഗീതാ സുരാജ്, ജി. അമൃതരാജ് എന്നിവർ പ്രഭാഷണം നടത്തും.
ഗുരുദേവന്റെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള കൊടിമര ഘോഷയാത്ര വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് സത്‌സംഗം മന്ദിരത്തിൽനിന്ന് രാജരാജേശ്വരി ക്ഷേത്രത്തിലേക്ക് പുറപ്പെടും.