കൊച്ചി: എറണാകുളം ജില്ലാ അഗ്രി, ഹോർട്ടികൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന കൊച്ചിൻ ഫ്ളവർഷോയുടെ ഓഫീസ് എം.ജി റോഡിലെ ഡി.ഡി മാളിൽ മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സെക്രട്ടറി ടി.എൻ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ. അബ്ദുൾ റഷീദ്, ജോയിന്റ് സെക്രട്ടറി ശശികല, ട്രഷറർ ഏർണി പോൾ എന്നിവർ പ്രസംഗിച്ചു.
ജനുവരി 13 മുതൽ 22വരെയാണ് ഫ്ളവർഷോ. പന്തലിന്റെ കാൽനാട്ട് ഇന്ന് രാവിലെ 11ന് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കും.