കൊച്ചി: തഞ്ചാവൂരിലും മാദിനഹള്ളിയിലും (കർണാടക) അഹമ്മദാബാദിലും ശ്രീരാമകൃഷ്ണ മിഷൻ പുതിയ ശ്രീരാമകൃഷ്ണ മഠങ്ങൾ ആരംഭിച്ചു. പശ്ചിമ ബംഗാളിലും അസാമിലും മിഷന്റെ പുതിയ കേന്ദ്രങ്ങളും തുറന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ സേവനപ്രവർത്തനങ്ങൾക്കായി മിഷൻ 943.18 കോടി രൂപ ചെലവഴിച്ചു. ഇതിൽ 451 കോടി വിദ്യാഭ്യാസത്തിനും 337 കോടി ആരോഗ്യരംഗത്തുമാണ്. മിഷന്റെയും മഠത്തിന്റെയും രാജ്യത്തെ 216 ശാഖകളിലൂടെയാണ് തുക വിനിയോഗിച്ചതെന്ന് ബേലൂരിൽ ചേർന്ന മിഷൻ 113ാം വാർഷികയോഗത്തിൽ ജനറൽ സെക്രട്ടറി സ്വാമി സുവീരാനന്ദ പറഞ്ഞു. 24 വിദേശരാജ്യങ്ങളിൽ മിഷന് 97 കേന്ദ്രങ്ങളുണ്ട്. ന്യൂസിലാൻഡിലെ ഓക്ലാൻഡിലാണ് പുതിയ കേന്ദ്രം.