lory

കോലഞ്ചേരി: പുത്തൻകുരിശിൽ നിന്ന് നെല്ലാട് കിൻഫ്രയിലേയ്ക്ക് ഫോർമാലിനുമായി പോയ ടാങ്കർലോറി കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ പുതുപ്പനത്ത് വച്ച് റോഡ് സൈഡിലെ കാനയിലേക്ക് ചരിഞ്ഞു. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. എതിരെ നിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസിന് സൈഡ് നൽകുമ്പോൾ വാഹനം റോഡിൽ നിന്ന് തെന്നി ചെരിയുകയായിരുന്നു.

ജീവനക്കാർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. ഫയർഫോഴ്സ് പട്ടിമ​റ്റം സ്​റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിലുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി. സേനാ അംഗങ്ങളായ പി.കെ. സജീവ്, ജോബി മാത്യു, വി.വൈ. ഷമീർ, സഞ്ജു മോഹൻ, എസ്. രതീഷ്, എസ്. വിഷ്ണു, സുനിൽ കുമാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.