കൊച്ചി: എറണാകുളം നോർത്തിൽ യുവാവിനെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് കുണ്ടുപറമ്പിൽ വീട്ടിൽ പ്രജോഷിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. അസ്വഭാവിക മരണത്തിന് കേസെടുത്ത് നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.