crime

മൂവാറ്റുപുഴ: അനധികൃത മണ്ണെടുപ്പ് നടത്തുകയായിരുന്ന ടോറസ് അടക്കം ലോറികൾ പിടികൂടി. മൂവാറ്റുപുഴ സ്റ്റേഷൻ പരിധിയിൽ വാളകം, മാറാടി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ്

അനധികൃത മണ്ണുമായി പോയ ലോറികൾ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്. മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. വാഹനങ്ങൾ പിടികൂടിയ പൊലീസ് സംഘത്തിൽ ഇൻസ്‌പെക്ടർ കെ . രാജേഷ്,എസ്.ഐമാരായ ബഷീർ , രാകേഷ് ആർ. ആർ,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജോജി പി. .എസ്, സീനിയർ സി.പി.ഒ ഷിബി കുര്യൻ,ബിബിൽ മോഹൻ,ജിസ്‌മോൻ എന്നിവർ ഉണ്ടായിരുന്നു.

അനധികൃത മണ്ണെടുപ്പ്, പാറ പൊട്ടിക്കൽ എന്നിവയ്ക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പരിശോധന ശക്തമാക്കുമെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്. മുഹമ്മദ്‌ റിയാസ് അറിയിച്ചു.