കൊച്ചി: ശിവഗിരി തീർത്ഥാടന നവതി ആഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ഇന്നലെ തുടക്കം കുറിച്ച തീർത്ഥാടന വിളംബര പദയാത്ര ഇന്ന് പൂത്തോട്ടയിൽ സമാപിക്കും. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദനും കൺവീനർ എം.ഡി. അഭിലാഷും നയിക്കുന്ന ജാഥയുടെ സമാപനസമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ന് വൈകിട്ട് ആറരയ്ക്ക് പൂത്തോട്ട നിർമ്മാല്യം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. ചെയർമാൻ മഹാരാജാ ശിവാനന്ദൻ, കൺവീനർ എം.ഡി. അഭിലാഷ്, വൈസ് ചെയർമാൻ സി.വി. വിജയൻ, പൂത്തോട്ട ശാഖാ പ്രസിഡന്റ് ഇ.എൻ. മണിയപ്പൻ തുടങ്ങിയവർ സംസാരിക്കും.
ഇന്നലെ രാവിലെ വടുതല ശാഖയിൽ നിന്നാരംഭിച്ച പദയാത്ര ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയാണ് യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദന് പതാക കൈമാറി ഉദ്ഘാടനം ചെയ്തത്. വിവിധ ശാഖകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് എരൂർ സൗത്ത് ശാഖയിൽ സമാപിച്ചു. ഇന്ന് രാവിലെ 7.30ന് യാത്ര പുനരാരംഭിക്കും.
ഉദ്ഘാടന ചടങ്ങിൽ കണയന്നൂർ യൂണിയൻ വൈസ് ചെയർമാൻ സി.വി. വിജയൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗങ്ങളായ കെ.കെ. മാധവൻ, ടി.എം. വിജയകുമാർ, ടി.കെ. പദ്മനാഭൻ, കെ.പി. ശിവദാസ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിനോദ് വേണുഗോപാൽ, സെക്രട്ടറി ശ്രീജിത്ത് ശ്രീധർ, വനിതാസംഘം ചെയർപേഴ്സൺ ഭാമ പത്മനാഭൻ, കൺവീനർ വിദ്യാ സുധീഷ്, വൈദികയോഗം പ്രസിഡന്റ് ശ്രീകുമാർ ശാന്തി, സെക്രട്ടറി സനോജ് ശാന്തി, സൈബർസേനാ കൺവീനർ റെജി വേണുഗോപാൽ, എംപ്ളോയീസ് ഫോറം ജില്ലാ കമ്മിറ്റിഅംഗങ്ങളായ സുരേഷ് പൂത്തോട്ട, അജയകുമാർ , വടുതല ശാഖാ പ്രസിഡന്റ് രാജീവൻ, സെക്രട്ടറി എം.ഡി. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.